Advertisement

പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​ക്കു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം തീവ്രവാദം: ശ്രീലങ്കൻ സർക്കാർ

April 2, 2022
Google News 2 minutes Read

സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിൽ പ്ര​സി​ഡന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ​യു​ടെ വീ​ടി​ സ​മീ​പം പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തിൽ ​ അ​പ​ല​പി​ച്ച് സ​ർ​ക്കാ​ർ. അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധം തീ​വ്ര​വാ​ദ​മാ​ണെ​ന്നാ​രോ​പി​ച്ച സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ പാർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് ഇ​തി​നു പി​ന്നിലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​സി​ഡന്റിന്റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് അദ്ദേഹത്തിന്റെ വ​സ​തി​ക്കു സ​മീ​പം ജ​നം സം​ഘ​ടി​ച്ച​ത്. രാ​ജ്യം ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം പ്ര​സി​ഡ​ന്റി​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും പ്രതിഷേധക്കാർ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് 50ലേ​റെ ആ​ളു​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കൊ​ളം​ബോ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും ചെയ്തു.

ഇതിനിടെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​യ സ​മാ​ഗി ജ​ന ബ​ല​വേ​ഗ​യ, ജ​ന​ത വി​മു​ക്തി പെ​ര​മു​ന എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പ്ര​സ​ന്ന ര​ണ​തും​ഗ കു​റ്റ​പ്പെ​ടു​ത്തി.

Read Also : അഭയാർത്ഥി പ്രവാഹം : ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

Story Highlights: Protests near president’s residence act of terrorism, says Sri Lankan govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here