Advertisement

അഭയാർത്ഥി പ്രവാഹം : ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക

April 1, 2022
Google News 2 minutes Read
srilanka closes border

അഭയാർത്ഥി പ്രവാഹത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത് .ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രതീർത്തിയാണ് തലൈമണ്ണാരം. ( srilanka closes marine border )

ഇന്ത്യയിലേക്ക് കൂടുതൽ പേർ കടൽ കടക്കാൻ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക സമുദ്രാതിർത്തികൾ അടച്ചത്. ഇന്ത്യയിലേക്ക് വരാൻ ശ്രീലങ്കൻ വംശജർ താത്പര്യപ്പെടുന്നുവെന്നും എന്നാൽ പണമില്ലാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും ശ്രീലങ്കൻ പൗരൻ മുൻപ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നിരവധി പേരാണ് രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ അഭയം തേടുന്നത്.

Read Also : ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം; പ്രധാനമന്ത്രിയുടെ ഓഫിസ് അടച്ചു; പവര്‍കട്ട് 13 മണിക്കൂറാക്കി

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

Story Highlights : srilanka closes marine border 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here