Advertisement

‘ഓപ്പറേഷൻ ഫോക്കസ്’; വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

April 2, 2022
Google News 1 minute Read

വാഹനങ്ങളിൽ ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഏപ്രിൽ 4 മുതൽ 13 വരെ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. ഓപ്പറേഷൻ ഫോക്കസ് എന്ന പേരിലാണ് രാത്രികാല സ്‌പെഷ്യൽ ഡ്രൈവ് നടത്തുക.

ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബ് പരിശോധിക്കും. ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ ഒപ്പേറഷൻ ഫോക്കസിന്റെ ഭാഗമായി പരിശോധിക്കും.

Read Also : വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

ഹെഡ് ലൈറ്റുകളിൽ നിന്ന് വരുന്ന തീവ്രപ്രകശം മൂലം നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന.

Story Highlights: motor vehicle department programme operation focus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here