പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഷോഷം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഷോഷം ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. കണ്ണൂരില്‍ നാളെ നടക്കുന്ന എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ആരും തന്നെ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ്.
നാളെ കണ്ണൂര്‍ പൊലീസ് മൈതാനിയിലായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിെ ഒന്നാം വാര്‍ഷികാഘോഷത്തിെ സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൈതാനിയില്‍ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ അധ്യക്ഷനാകും.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മേയര്‍ ടി.ഒ.മോഹനന്‍, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി.ഗണേഷ്‌കുമാര്‍, കെ.പി.മോഹനന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ആശംസകള്‍ നേരുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
Story Highlights: UDF to boycott first anniversary of Pinarayi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here