തേടിയെത്തിയ ഭാഗ്യം; പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ, മടങ്ങിയെത്തിയത് ലക്ഷാധിപതിയായി…

ജീവിതത്തിൽ പല പ്രശ്നങ്ങളും നമ്മളെ തേടിയെത്താറുണ്ട്. അതുപോലെ തന്നെയാണ് ഭാഗ്യവും. ഒട്ടും വിചാരിക്കാത്ത നേരത്താണ് അപ്രതീക്ഷിതമായ സംഭവങ്ങൾ നമ്മെ തേടിയെത്തുന്നത്. അതുപോലെ ജീവിതത്തിൽ ഭാഗ്യം തേടിയെത്തിയ ഒരാളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒട്ടും വിചാരിക്കാത്ത നേരത്താണ് ജോസഫിനെ തേടി ആ ഭാഗ്യം എത്തുന്നത്. പതിവുപോലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് ചെന്നതാണ് ജോസഫ്. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് ജോസഫിനെ തേടി ലോട്ടറി വിജയം എത്തിയത്.
കൈയിലുള്ള തുകയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങി ബാക്കി തുകയ്ക്ക് ഹോട്ട്ഡോഗ് വാങ്ങാനായിരുന്നു ഭാര്യ പറഞ്ഞയച്ചത്. എന്നാൽ ബാക്കി തുകയ്ക്ക് ജോസഫ് ലോട്ടറി ടിക്കറ്റ് വാങ്ങി. അങ്ങനെ അപ്രതീക്ഷിതമായി എടുത്ത ആ ലോട്ടറിയ്ക്ക് 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. അതായത് ഇന്ത്യൻ റുപ്പി എൺപതുലക്ഷത്തോളം രൂപയാണ് ലഭിച്ചത്. ലോട്ടറി അടിച്ചത് തനിക്ക് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഞാൻ നോക്കിയത് തെറ്റാണോ അവർക്ക് നമ്പർ എഴുതിയത് തെറ്റാണോ? ഇത് സ്ഥിരീകരിക്കാനായി ഞാൻ വീണ്ടും വീണ്ടും ലോട്ടറി ഹോട്ട്ലൈനിൽ വിളിച്ചു. ജോസഫ് പറയുന്നു.
ലോട്ടറി തുക എങ്ങനെ ചെലവഴിക്കണമെന്ന് ദമ്പതികൾ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും സമ്പാദ്യം വർദ്ധിപ്പിക്കാനും ഈ തുക ഉപയോഗിക്കാനാണ് അവരുടെ പദ്ധതി. കഷ്ടപ്പാടിന്റെ സമയങ്ങളിൽ എല്ലാവര്ക്കും തോന്നുന്ന ഒന്നാണ് ലോട്ടറി എടുത്താലോ എന്ന ആലോചന. എന്തുതന്നെയാണെങ്കിലും ആ ഭാഗ്യം വളരെ കുറച്ച് പേരെ മാത്രമേ തേടി വരാറുള്ളൂ എന്ന് മാത്രം.
Story Highlights: Woman Sends Husband To Buy Hot Dogs, He Buys Lottery Tickets Instead And Wins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here