Advertisement

16കാരിയായ ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; അയൽവാസി അറസ്റ്റിൽ

April 3, 2022
Google News 0 minutes Read

രാജ്യതലസ്ഥാനത്ത് 16 വയസ്സുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ചയാണ് 24കാരനായ പ്രതി, മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിനു ശേഷം കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here