വോട്ടെടുപ്പ് നടന്നില്ല; ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടരും

പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നില്ല. അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും.പാക് ദേശീയ അസംബ്ലി പിരിഞ്ഞു. പാകിസ്താൻ ഇനി വോട്ടെടുപ്പിലേക്ക് കടക്കുമെന്നാണ് സൂചന.
രാജ്യത്തെ അസ്ഥിരമാക്കാനുള്ള നീക്കത്തിന് തടയിട്ടതായി ഇമ്രാൻ ഖാൻ പ്രതികരിച്ചു. വിദേശ അജണ്ട നടപ്പാക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് തയാറാക്കാൻ ജനത്തോട് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. ഇതിനിടെ പാകിസ്താനിൽ സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നു.
രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിനിര്‍ണായകമായ ഈ ദിവസത്തെ നേരിടാന്‍ തനിക്ക് ഒന്നിലധികം പദ്ധതികളുണ്ടെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നത്.
അവിശ്വാസ പ്രമേയത്തില്‍ അവസാന പന്ത് വരെ പോരാടുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും തോല്‍വി അംഗീകരിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ഖാന്‍ പറഞ്ഞിരുന്നു.
Story Highlights: Imran Khan will continue Pak Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here