Advertisement

കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങും; മോഹൻ ഭഗവത്

April 3, 2022
Google News 1 minute Read

കശ്മീരി പണ്ഡിറ്റുകൾ ഉടൻ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുമെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. അതിനു വേണ്ട കാര്യങ്ങൾ കശ്മീരിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇനിയൊരിക്കലും അവർ കുടിയൊഴിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ ഫയൽസ് സിനിമയെയും മോഹൻ ഭഗവത് പുകഴ്ത്തി.

“നിങ്ങളെ കശ്മീർ താഴ്‌വരയിലേക്ക് തിരികെ എത്തിക്കുമെന്ന ഞങ്ങളുടെ പ്രതിജ്ഞ നിറവേറ്റാൻ ഇനി ഏറെ ദിവസങ്ങളെടുക്കില്ല. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും വെല്ലുവിളികളുണ്ടാവും. മൂന്ന്-നാല് പതിറ്റാണ്ടുകൾക്ക് മുൻപ് നമ്മുടെ സ്വന്തം രാജ്യത്ത് നമുക്ക് ഇടം നഷ്ടമായി.”- കശ്മീരി പണ്ഡിറ്റുകളുടെ നവ്‌രേഹ് ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ മോഹൻ ഭഗവത് പുകഴ്ത്തുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് പോകുമ്പോഴും ചിത്രം കാര്യങ്ങളെ പർവതീകരിച്ച് കാണിക്കുന്നു എന്ന വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. കൃത്യമായ ചരിത്രമല്ല സിനിമ പറയുന്നതെന്നും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നും വിമർശനങ്ങളുണ്ട്. സിനിമാ പ്രദർശനത്തിനു ശേഷം തീയറ്ററുകളിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.

Story Highlights: Kashmiri pandits RSS Mohan Bhagwat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here