മമ്മൂട്ടി അങ്കിളിനെ കാണണം; ആശുപത്രിക്കിടക്കയിൽ കുഞ്ഞാരാധികയെ കാണാൻ താരമെത്തി

ആശുപത്രിക്കിടക്കയിൽ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് മമ്മൂട്ടി. മമ്മൂട്ടി അങ്കിളെ നാളെ എന്റെ ബെർത്ഡേയ് ആണ് അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ എന്ന് ആശുത്രി കിടക്കയിൽ കിടന്ന് ചോദിച്ചുള്ള കുട്ടിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതേ ആശുപത്രിയിൽ യാദൃശ്ചികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ കുട്ടിയെ കാണാൻ മമ്മൂട്ടിയെത്തി.
ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുട്ടിക്ക്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇവിടേക്ക് യാദൃശ്ചികമായി മമ്മൂട്ടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാൾ ആശംസകൾ നേർന്നു. മമ്മൂക്ക വന്ന് കണ്ടതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ് ആ നിമിഷം കുഞ്ഞ് ആരാധിക പറഞ്ഞത്. നിർമാതാവ് ആന്റോ ജോസഫും പേഴ്സണൽ അസിസ്റ്റന്റെ എസ്.ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here