സ്റ്റൈലിഷ് ലുക്കിൽ മംമ്‍ത മോഹൻദാസ്; ഫോട്ടോ വൈറൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മംമ്‍ത മോഹൻദാസ്. വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടി. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ മനോഹരമായ ഒരു പോസിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മംമ്‍മ മോഹൻദാസ് (Mamtha Mohandas).
‘സൺ കിസ്’ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ ‘സൺ സ്ലാപ്പ്ഡ്’ എന്നതിനെ കുറിച്ചോ എന്നാണ് തമാശരൂപേണ മംമ്‍ത മോഹൻദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സൂര്യരശ്‍മികൾ ഏൽക്കുമ്പോഴുള്ള ഫോട്ടോകൾ പങ്കുവയ്‍ക്കുമ്പോൾ താരങ്ങളടക്കമുള്ളവർ ‘സൺ കിസ്’ എന്ന് ക്യാപ്ഷൻ എഴുതുന്നതിനെ കുറിച്ചാണ് മംമ്‍ത മോഹൻദാസ് സൂചിപ്പിക്കുന്നത്. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോ എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ജന ഗണ മന’യാണ് മംമ്‍ത മോഹൻദാസ് അഭിനയിച്ചതിൽ ഇനി പ്രദർശനത്തിന് എത്താനുള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here