Advertisement

മഹാരാഷ്ട്രയിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചു; പിന്നിൽ ചൈനയെന്ന് വിദഗ്ധർ

April 3, 2022
Google News 2 minutes Read

മഹാരാഷ്ട്രയിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ചു. ഒരു ലോഹ വളയവും ഗോളാകൃതിയിലുള്ള ഒരു വസ്തുവുമാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ പതിച്ചത്. രാത്രി ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ആളുകൾ റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചൈന വിക്ഷേപിച്ച ഉപഗ്രഹത്തിൻ്റെ അവശിഷ്ടങ്ങളാവാം ഇതെന്ന് ജ്യോതിശാസ്ത്രജ്ഞൻ ജൊനാതൻ മക്ഡവൽ പറഞ്ഞു.

“ഇന്നലെ രാത്രി സിൻഡേവാഹിയിലെ ഒരു ഗ്രാമത്തിൽ മൂന്ന് മീറ്റർ നീളമുള്ള ഒരു ലോഹവളയം കണ്ടെത്തി. അത് ആകാശത്തുനിന്ന് വീണതാണെന്നാണ് തോന്നുന്നത്. വളയത്തിനു ചൂടുണ്ടായിരുന്നു. ഗോളാകൃതിയിലുള്ള ഒരു വസ്തു മറ്റൊരു ഗ്രാമത്തിൽ നിന്നും കണ്ടെത്തി. ചന്ദ്രപൂർ തഹസിൽദാർ പറഞ്ഞു.

Story Highlights: Parts Rocket Fell Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here