Advertisement

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കി; അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ

April 3, 2022
Google News 2 minutes Read

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയതിന് രണ്ട് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എറണാകുളം റീജിയണല്‍ ഓഫിസര്‍ കെ.കെ.ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവര്‍ക്കെതിരെയാണ് നടപടി. പരിശീലനം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമുണ്ട്. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.(popular front training fire force officers suspension)

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

അതേസമയം മത രാഷ്ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകേണ്ടന്ന് ഫയർ ഫോഴ്സ് മേധാവി ബി സന്ധ്യ നിർദേശിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ സാഹചര്യത്തിലാണ് സർക്കുലർ.

സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകുക എന്നിവയാണ് നിർദേശങ്ങൾ. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി.സന്ധ്യ ഇറക്കിയ സർക്കുലറിൽ പറയുന്നു.

Story Highlights: popular front training fire force officers suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here