Advertisement

റമദാനെ വരവേറ്റ് വിശുദ്ധിയില്‍ ബഹ്‌റൈനും

April 3, 2022
Google News 1 minute Read
ramadan 2022 bahrain

പുണ്യമാസമായ റമദാനെ വരവേറ്റ് ബഹ്‌റൈനും. ഇനി വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുകയാണ് ബഹ്‌റൈനിലെ വിശ്വാസികള്‍. റമദാന്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ബഹ്‌റൈനിലെ വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായ മാസപ്പിറവി നിരീക്ഷക സമിതി അറിയിച്ചത്. പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തിലായിരുന്നു ബഹ്‌റൈനിലെ പ്രവാസികള്‍ അടക്കമുള്ള വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍. പ്രാര്‍ത്ഥനകളുടേത് മാത്രമാകും ഇനിയുള്ള നാളുകള്‍.

ബഹ്‌റൈന്‍ ഭരണാധികാരിയും രാജാവുമായ അമദ് ബിന്‍ ഈസ അല്‍ ഖലീഫ, ബഹ്‌റൈന്‍ കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ബഹ്‌റൈനിലെ ജനങ്ങള്‍ക്കും സുപ്രിം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക അഫേയേഴ്‌സ് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അമദ് രാജാവ് വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് ആശംസാ സന്ദേശങ്ങളും കൈമാറി.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവിധ സംഘടനകളും മറ്റും റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളെ മാറ്റനിര്‍ത്തിയാണ് റമദാന്‍.

Read Also : റമദാന്‍; മക്ക, മദീന പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം

മുടങ്ങിക്കിടന്നിരുന്ന ഇഫ്താറുകള്‍ ഇത്തവണ സജീവമാകും. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളും റമദാന്‍ തമ്പുകള്‍ ഒരുക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴിവാക്കിയിരുന്നു.

Story Highlights: ramadan 2022 bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here