യെമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് തീരുമാനം; തടവുകാരെ മോചിപ്പിക്കും

യെമനില്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് തീരുമാനം. ഹൂതികളും യെമന്‍ സര്‍ക്കാരും വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎന്‍ പ്രതിനിധി അറിയിച്ചു. ഇതുപ്രകാരം എണ്ണക്കപ്പലുകള്‍ക്ക് പ്രവേശനാനുമതി നല്‍കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്യും.
യെമനിലെ യുഎന്‍ പ്രത്യേക ദൂതന്‍ ഹാന്റ് ഗ്രന്‍ബെര്‍ഗാണ് ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചതായി വിവരം അറിയിച്ചത്. ഇതുപ്രകാരം ഇന്നുമുതല്‍ ഹുദൈദ തുറമുഖത്ത് എണ്ണക്കപ്പലുകള്‍ക്ക് പ്രവേശനാനുമതി ലഭിക്കുകയും സന വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്യും. കൂടാതെ തടവുകാരെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ചെയ്യുമെന്ന് യമനിലെ നിയമാനുസൃത ഗവണ്‍മെന്റ് അറിയിച്ചു.
വിശുദ്ധ റമാദാനില്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുമെന്ന് യെമന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സൗദി സ്വാഗതം ചെയ്തു. യുഎന്നും അമേരിക്കയും ബ്രിട്ടണും വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചടി സഖ്യസേന നടത്തിയിരുന്നു. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ഏറെ ആഹ്ലാദത്തോടെയാണ് യെമനിലും സൗദിയിലുമുള്ള ജനങ്ങളും സ്വാഗതം ചെയ്യുന്നത്.
Read Also : യു.എ.ഇയിൽ ഇന്ധനവില കുത്തനെ ഉയർന്നു; ഡീസൽ വില നാല് ദിർഹം കടന്നു
സൗദിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ അരാംകോയുടെ രണ്ട് എണ്ണ സംഭരണികള്‍ക്കു തീ പിടിച്ചിരുന്നു. ഹൂതി ആക്രമണത്തിന് മറുപടിയായി യെമന്‍ തലസ്ഥാനമായ സനായിലും ഹുദെയ്ദായിലും സൗദി കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ആഗോള ഊര്‍ജ മേഖലയെ സംരക്ഷിക്കാനും എണ്ണവിതരണ ശൃംഖല തകരാതെ കാക്കാനുമാണ് തിരിച്ചടിച്ചതെന്ന് സഖ്യം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട, ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിനു തെക്കുകിഴക്കുള്ള നോര്‍ത്ത് ജിദ്ദ ബള്‍ക്ക് പ്ലാന്റില്‍ മുന്‍പും ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്.
Story Highlights: Two-month truce between Yemen and Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here