‘ഞങ്ങക്ക് കുറച്ചൂടെ വല്യ ഗ്രൗണ്ട് വേണം, ഫുട്‌ബോള്‍ കളിക്കാന്‍’; കൊച്ചുമിടുക്കരുടെ ആവശ്യം നിറവേറ്റാമെന്ന് വാക്കുനല്‍കി മന്ത്രി വി ശിവന്‍കുട്ടി

ആറ്റുകാല്‍ എംഎസ് നഗറില്‍ പരിപാടിക്കെത്തിയതിനിടെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് കൊച്ചുമിടുക്കന്മാര്‍ ഓടിയെത്തി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കാണാന്‍. ഫുട്‌ബോള്‍ കളിക്കിടെ കളി നിര്‍ത്തി വച്ചിട്ടാണ് അവര്‍ ഓടിയെത്തിയത്. കയ്യില്‍ ഫുട്‌ബോളും പിടിച്ച് കൂളായി മന്ത്രിയെ കാണാന്‍ കുട്ടിക്കൂട്ടം നിന്നു. മന്ത്രിയെത്തിയപ്പോള്‍ ഒരു കടലാസ് മുന്നിലേക്ക് നീട്ടി. തങ്ങളുടെ ആവശ്യം എന്താണെന്നറിയിച്ചു.
കുട്ടികള്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ഗ്രൗണ്ട് കുറച്ചുകൂടി വലുപ്പം ഉള്ളതാകണം എന്നതാണ് ആവശ്യം. നിലവില്‍ ഈ മിടുക്കന്മാര്‍ കളിച്ചുകൊണ്ടിരിക്കുന്ന എം എസ് കെ ഫുട്‌ബോള്‍ ക്ലബ്ബ് എന്ന പേരില്‍ ഒരു ക്ലബ്ബ് രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇവരില്‍ നിന്ന് തന്നെഏഴില്‍ അധികം കുട്ടികള്‍ക്ക് അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. കൊച്ചുമിടുക്കന്മാരുടെ വലിയ ആവശ്യം മനസിലാക്കിയ മന്ത്രി തന്നെ അവര്‍ക്ക് വാക്കുകൊടുത്തു, കുട്ടികള്‍ക്ക് ആവശ്യമായ ഗ്രൗണ്ട് ഉടനെ ശരിയാക്കാമെന്ന്.
Read Also : വിദ്യാഭ്യാസത്തിന് പ്രായം ഒരു തടസമല്ല; ഈ 104 വയസുകാരൻ മിടുക്കൻ വിദ്യാർത്ഥി….
‘കുട്ടികളിലെ ഇത്തരം കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് നാമോരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണ്. ആവശ്യം ഉടനെ തന്നെ സാധിച്ചുനല്‍കാമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്. വീണ്ടും ഞാന്‍ ഇവിടെ വരും കുട്ടികളേ, നിങ്ങളുടെ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാന്‍’. വി ശിവന്‍കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍, മന്ത്രിയപ്പൂപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights: V Sivankutty promised to give new football ground to children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here