Advertisement

പാലക്കാട് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

April 3, 2022
Google News 1 minute Read
woman found dead in Palakkad

പാലക്കാട് ചിറ്റൂര്‍ അഞ്ചാം മൈലില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതിയാണ് (39) മരിച്ചത്. ഭര്‍ത്താവ് വീരമണിയെ (50) കൊഴിഞ്ഞാംപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പുറമ്പോക്ക് ഭൂമിയില്‍ ഭര്‍ത്താവിനൊപ്പം കൂര കെട്ടിയാണ് ജ്യോതി താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങളും മദ്യലഹരിയില്‍ ഭര്‍ത്താവ് വീരമണി ജ്യോതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.

Story Highlights: woman found dead in Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here