Advertisement

യുഎസിനെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്നവർ മുസ്ലീം രോഷം നേരിടേണ്ടിവരും; ഇറാൻ

April 4, 2022
2 minutes Read
Iran says US has no compassion for Muslim nations

യുഎസിനും ഇസ്രായേലിനുമെതിരെ വിമർശനവുമായി ഇറാൻ. മുസ്ലീം രാഷ്ട്രങ്ങളോട് അമേരിക്കയ്ക്ക് യാതൊരു അനുകമ്പയുമില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇറാഖ് സഹമന്ത്രി ബർഹാം സാലിഹുമായി ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് റെയ്‌സി ഇക്കാര്യം പറഞ്ഞത്.

അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ആധിപത്യ ലക്ഷ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന രാജ്യങ്ങളിൽ മുസ്ലീം രോഷം ആളിക്കത്തും. ഇറാഖിന്റെ ഐക്യം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ സംരക്ഷിക്കാൻ ഇറാൻ സഹായിക്കും. ഇറാഖിലെ എന്തെങ്കിലും അരക്ഷിതാവസ്ഥ മുഴുവൻ മേഖലയ്ക്കും ഹാനികരമാകുമെന്നും റെയ്സി പറഞ്ഞു.

ഇറാനും ഇറാഖും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി കേവലം രണ്ട് അയൽരാജ്യങ്ങൾക്കപ്പുറമാണെന്നും ഇറാൻ പ്രസിഡന്റ് സാലിഹിനോട് പറഞ്ഞു. അതേസമയം വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഇറാനുമായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇറാഖ് പ്രസിഡന്റ് ആവർത്തിച്ചു. പ്രതിസന്ധികൾ ബാഹ്യ ഇടപെടലില്ലാതെ രാജ്യങ്ങൾക്ക് മാത്രമായി പരിഹരിക്കാനാകുമെന്നും സാലിഹ് പറഞ്ഞു.

Story Highlights: Iran says US has no compassion for Muslim nations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top