Advertisement

മാനുഷിക ഇടനാഴി; 2,600-ലധികം ആളുകളെ ഒഴിപ്പിച്ചതായി യുക്രൈൻ

April 4, 2022
Google News 1 minute Read
More than 2,600 evacuated through humanitarian corridors

മാനുഷിക ഇടനാഴികളിലൂടെ ഞായറാഴ്ച 2,694 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് (Iryna Vereshchuk). 469 മരിയുപോൾ നിവാസികൾ തങ്ങളുടെ സ്വന്തം വാഹനങ്ങളിൽ മാനുഷിക ഇടനാഴികളിലൂടെ സപോരിജിയയിലേക്ക് പോയതായി ഐറിന പറഞ്ഞു.

ലുഹാൻസ്ക് മേഖലയിൽ നിന്ന് 1,467 പേരെ ഒഴിപ്പിച്ചു. ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയുടെ പ്രതിനിധി സംഘത്തോടൊപ്പമുള്ള ഏഴ് ബസുകൾ ഞായറാഴ്ച മൻഹുഷിലെത്തി. ബെർഡിയൻസ്‌കിൽ നിന്ന് 408 മരിയുപോൾ നിവാസികളുമായി പത്ത് ബസുകൾ കൂടി വാസിലിവ്കയിലൂടെ കടന്നുപോകുന്നുണ്ട്.

തിങ്കളാഴ്ച മരിയുപോളിലേക്കുള്ള വാഹനവ്യൂഹം തുടരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും ഐറിന അറിയിച്ചു.

Story Highlights: More than 2,600 evacuated through humanitarian corridors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here