Advertisement

‘ആകര്‍ഷകത്വം ഇല്ലാത്ത സ്ത്രീകളുടെ കല്യാണം നടത്താം’; സ്ത്രീധനത്തെ മഹത്വവല്‍ക്കരിച്ച് പാഠപുസ്തകം

April 4, 2022
Google News 1 minute Read

സ്ത്രീധനത്തെ മഹത്വവല്‍ക്കരിക്കുന്ന പാഠപുസ്തക ഭാഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു. സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്ന തലക്കെട്ടിന് കീഴിലുള്ള പാഠഭാഗമാണ് വിവാദമാകുന്നത്. ടി കെ ഇന്ദ്രാണി തയാറാക്കിയ സോഷ്യോളജി ഫോര്‍ നേഴ്‌സസ് എന്ന പുസ്തകത്തിലെ ഭാഗങ്ങളെന്ന് സൂചിപ്പിച്ചാണ് ചിലര്‍ പാഠഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയാക്കുന്നത്. ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട പുസ്തകമാണ് സോഷ്യോളജി ഫോര്‍ നേഴ്‌സസ്.

കാണാന്‍ ഭംഗിയില്ലാത്ത പെണ്‍കുട്ടികള്‍ക്ക് പോലും ആകര്‍ഷകമായ സ്ത്രീധനം നല്‍കിയാല്‍ വരനെ കിട്ടുമെന്നത് ഉള്‍പ്പെടെയുള്ള തെറ്റായ സന്ദേശങ്ങളാണ് പാഠപുസ്തകം അക്കമിട്ട് നിരത്തുന്നത്. സ്ത്രീധനത്തിന്റെ ഭാരം പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മേലുള്ളതിനാലാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാന്‍ സാധിക്കുന്നതെന്നും പാഠപുസ്തകം പറയുന്നു.

സ്ത്രീധനം എന്ന സ്ത്രീവിരുദ്ധമായ കീഴ്‌വഴക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാഠപുസ്തകം പെണ്‍കുട്ടികളില്‍ അപകര്‍ഷതാബോധം വളര്‍ത്തുന്നുവെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. രാജ്യസഭാ എംപിയായ പ്രിയങ്കാ ചതുര്‍വേദി ഉള്‍പ്പെടെയുള്ളവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പുസ്തകം എത്രയും വേഗം പാഠ്യപദ്ധതിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പ്രിയങ്കാ ചതുര്‍വേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Story Highlights: text book list dowry merits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here