Advertisement

സോളാര്‍ കേസ്; എം എൽ എ ഹോസ്റ്റലിലെ പരിശോധന പൂർത്തിയായി

April 5, 2022
2 minutes Read

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന പൂർത്തിയായി. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഇരയും സിബിഐ സംഘവും മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.(cbi raid at mla hostel completed)

ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33 , 34 മുറികളിലാണ് പരിശോധന നടന്നത്. എംഎൽഎ ഹോസ്റ്റലിലെ മുറികളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ഇരയുടെ പരാതി. ഇരയുമൊത്ത് സീന്‍ മഹസര്‍ തയ്യാറാക്കാന്‍ ആയിരുന്നു പരിശോധന.

Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര

2021 ജനുവരിയിലാണ് കേസ് സിബിഐയ്ക്ക് വിട്ടത്. പ്രാഥമികാന്വേഷണത്തിനും നിയമോപദേശത്തിനും ശേഷം ആഗസ്റ്റിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

Story Highlights: cbi raid at mla hostel completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top