‘കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്‌തു’; തൃശൂരില്‍ മേയറുടെ കോലത്തിന് ചെളിവെള്ളം തളിച്ച് കോൺഗ്രസ്

കുടിവെള്ള പ്രശ്‌നത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.(congress protests in thrissur)
കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോകുകയായിരുന്നു. തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗസിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ മുന്നോട്ടെടുത്തിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലറടക്കമുള്ളവര്‍ക്ക് പരുക്കേറ്റു.
Read Also : പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത ഓൾ റൗണ്ടറിൽ നിന്ന് പ്രാധനമന്ത്രി പദത്തിലേക്ക്; ഇമ്രാൻ ഖാന്റെ പദയാത്ര
പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. കാര്‍ തടഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലെനിനെ ഇടിച്ചു തെറിപ്പിക്കുംവിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ പിടിപ്പിച്ചു കൊല്ലാന്‍ മേയര്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
Story Highlights: congress protests in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here