Advertisement

കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു

April 5, 2022
Google News 2 minutes Read

കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിന് തീവച്ചു. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്നു മക്കളും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു.

10 മണിയോടെയായിരുന്നു സംഭവം. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇന്നും മദ്യപിച്ചായിരുന്നു തെങ്ങ് കയറ്റതൊഴിലാളിയായ മുരളി വീട്ടിലെത്തിയത്. അതിനുശേഷം ഭാര്യയുമായി വഴക്കിടുകയും വീടിന് തീവക്കുകയുമായിരുന്നു. ആസമയം തന്നെ ഭാര്യയും മക്കളും വീടിന് പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. വീടിന് തീവക്കുന്ന സമയത്ത് പാചകവാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ളവ അകത്തുണ്ടായിരുന്നു. ഇത് ശാസ്താംകോട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നിര്‍വീര്യമാക്കിയതോടെ വലിയ അപകടമാണ് ഒഴിവായത്. കെഎസ്ഇബി സംഘം സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുരളിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: In Kollam, a drunken youth set fire to his own house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here