Advertisement

കെ.സുധാകരന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

April 5, 2022
Google News 0 minutes Read

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യം സോണിയ ഗാന്ധിയോട് വിശദീകരിച്ച് കെ.സുധാകരന്‍. നേതൃതലത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് സോണിയ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ അറിയിച്ചതായാണ് സൂചന. സംസ്ഥാനത്ത് പ്രശ്‌നങ്ങളൊഴിവാക്കി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചു.
ഇന്നലെ രമേശ് ചെന്നിത്തലയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വം തന്നോടും ഉമ്മന്‍ ചാണ്ടിയോടും കൂടിയാലോചന നടത്തുന്നില്ലെന്ന് ചെന്നിത്തല ഇന്നലെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കെപിസിസി പ്രസിഡന്റും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here