റാണ അയ്യൂബിനെതിരായ സർക്കുലർ മനുഷ്യാവകാശലംഘനമെന്ന് കോടതി; വിദേശ യാത്രക്ക് അനുമതി

മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ (LOC) ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു. സർക്കുലർ മനുഷ്യാവകാശലംഘനമെന്ന് കോടതി പറഞ്ഞു. ഇഡി നടപടിക്കെതിരെ റാണ അയ്യൂബ് നൽകിയ റിട്ട് ഹർജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നൽകിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുന്നതുകൊണ്ടാണ് ലണ്ടനിലേക്ക് പോകാനിരുന്ന റാണ അയ്യൂബിനെ നേരത്തെ തടഞ്ഞിരുന്നത്. ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് ആയിരുന്നു നടപടി.
Read Also : ഹോട്ടല്‍ ഭക്ഷണങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില വര്‍ധന തടയാന്‍ സംയുക്ത സ്‌ക്വാഡ്
കൊവിഡ് ദുരിതാശ്വാസത്തിനായി സംഭാവനകൾ ശേഖരിക്കുന്നതിനിടയിൽ റാണ അയ്യൂബ് വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചുവെന്ന കേസിലാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്.
അന്താരാഷ്ട്ര ജേർണലിസം ഫെസ്റ്റിവലിൽ ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്താൻ പോകുന്നതിനിടയിലാണ് തന്നെ മുംബൈ ഇമിഗ്രേഷനിൽ തടഞ്ഞതെന്നും ആഴ്ചകൾക്ക മുമ്പ് തന്നെ ഇക്കാര്യം താൻ പരസ്യമാക്കിയിരുന്നെന്നും റാണ അയ്യൂബ് പറഞ്ഞിരുന്നു.
എന്നാൽ, ഏപ്രിൽ ഒന്നിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇഡിയുടെ വിശദീകരണം. എന്നാൽ, യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇഡി സമൻസ് നൽകിയതെന്ന് റാണാ അയ്യൂബ് ആരോപിച്ചു.
Story Highlights: LOC against Ayyub issued in haste, infringes her right to speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here