Advertisement

ഹോട്ടല്‍ ഭക്ഷണങ്ങളുടെയും അവശ്യ സാധനങ്ങളുടെയും വില വര്‍ധന തടയാന്‍ സംയുക്ത സ്‌ക്വാഡ്

April 5, 2022
Google News 2 minutes Read

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്റ്റര്‍മാര്‍ക്കും ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധനവ് തടയുന്നതിന് കലക്റ്റര്‍മാരുടെ നേതൃത്വത്തില്‍ സിവില്‍സപ്ലൈസിന്റേയും ലീഗല്‍ മെട്രോളജി വകുപ്പിന്റേയും സംയുക്ത സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓരോ ജില്ലയിലേയും കടകള്‍ പരിശോധിക്കുന്നതാണ്. വ്യാപാരി സംഘടനകളുടെ ജില്ലാതല മീറ്റിംഗ് കൂടുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള കൂടിയാലോചനകള്‍ നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.

Read Also : ഇന്ധനവിലയില്‍ പൊറുതുമുട്ടി ജനം; പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധന വിലനിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്. വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിനെ സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത ജില്ലാ കലക്റ്റര്‍മാരുടേയും, സിവില്‍സപ്ലൈസ് വകുപ്പിലേ ഉന്നത ഉദ്യോഗസ്ഥരുടേയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീയറ്ററുകളില്‍ കുപ്പി വെള്ളത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സ്‌ക്വാഡ് ശക്തമാക്കുമെന്നും ഹോട്ടലുകള്‍, തീയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെ പരിശോധിക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.

Story Highlights: Joint Squad to curb rising prices of hotel food and essentials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here