Advertisement

തകർപ്പൻ ഫോം തുടർന്ന് ബാബർ അസം; പാകിസ്താന് ഭേദപ്പെട്ട സ്കോർ

April 5, 2022
Google News 1 minute Read

ഓസ്ട്രേലിയക്കെതിരായ ഏക ടി-20 മത്സരത്തിൽ പാകിസ്താന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറീൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസെടുത്തു. 46 പന്തുകളിൽ 66 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി നതാൻ എല്ലിസ് 4 വിക്കറ്റ് വീഴ്ത്തി.

മുഹമ്മദ് റിസ്‌വാനും ബാബർ അസമും ചേർന്ന് മികച്ച തുടക്കമാണ് പാകിസ്താനു നൽകിയത്. 67 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവിൽ റിസ്‌വാൻ (23) മടങ്ങി. താരത്തെ കാമറൂൺ ഗ്രീൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഫഖർ സമാൻ (0), ഇഫ്തികാർ അഹ്മദ് (13), ഖുഷ്ദിൽ ഷാ (24), ആസിഫ് അലി (3) എന്നിവർ വേഗം മടങ്ങി. ഫഖർ സമാനെ ഗ്രീൻ മടക്കിയപ്പോൾ മറ്റ് മൂന്ന് പേരെ നതാൻ എല്ലിസ് ആണ് പുറത്താക്കിയത്. ഇതിനിടെ അസം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ പാക് ക്യാപ്റ്റനെ ആദം സാമ്പ മടക്കിഅയച്ചു. ഷഹീൻ അഫ്രീദിയെക്കൂടി (0) പുറത്താക്കിയ എല്ലിസ് 4 വിക്കറ്റ് തികച്ചു. ഹസൻ അലി (10), ഉസ്മാൻ ഖാദിർ (18) എന്നിവരുടെ കൂറ്റനടികളാണ് പാക് സ്കോർ 160 കടത്തിയത്.

Story Highlights: pakistan innings australia t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here