ഇന്ധനവിലയില്‍ പൊറുതുമുട്ടി ജനം; പെട്രോള്‍ ഡീസല്‍ വില ഇന്നും കൂടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. വില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 114.33 രൂപയും ഡീസല്‍ ലിറ്ററിന് 100.88 രൂപയുമായി. (fuel price still high)
ഇന്നലെയും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. മാര്‍ച്ച് 22ന് ശേഷം ഇത് പത്താം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
Read Also : റാന്നിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെയും കൊണ്ട് യുവതി തീകൊളുത്തി മരിച്ചു
കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപ 03 പൈസയും ഡീസലിന് 9 രൂപ 72 പൈസയുമാണ് വര്‍ധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതല്‍ ഇന്ധന വില വീണ്ടും ഉയരാന്‍ തുടങ്ങി. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.
Story Highlights: Petrol and diesel prices are still high
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here