Advertisement

ഇതാണ് മലയാളികൾ തിരയുന്ന ആ പാട്ടുകാരൻ; മലയാള ഗാനം പാടി വൈറലായി അസാം സ്വദേശി…

April 6, 2022
Google News 1 minute Read

“ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ സ്നേഹാർദ്രമാം…” ഈ പാട്ട് കേൾക്കുമ്പോൾ മലയാളിയ്ക്ക് ഇപ്പോൾ ഓർമ വരുന്നത് ഒരു അന്യസംസ്ഥാന തൊഴിലാളിയെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ തിരയുന്നതും ഈ മലയാള ഗാനം വളരെ ഭംഗിയായി പാടിയ അസാം സ്വദേശിയെയാണ്. നീണ്ട അന്വേഷണത്തിന് ഒടുവിൽ ആ ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണ്. ആ അന്വേഷണം അവസാനിച്ചത് ചങ്ങനാശ്ശേരി സെൻട്രൽ ജങ്ക്ഷനിലെ ഒരു ഹോട്ടലിലാണ്. ചങ്ങനാശ്ശേരി ശരവണ ഹോട്ടലിലെ ജീവനക്കാരനായിരുന്നു അത്.

ചങ്ങനാശ്ശേരി സ്വദേശിയായ ഷാനവാസ് ഇസ്മയിൽ ആണ് തന്റെ മൊബൈൽ ഫോണിൽ പകർത്തിയ ഗാനം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സമരപന്തലിലെ ആ മലയാള ഗാനം അത്രമേൽ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. മലയാള ഗാനങ്ങളെ അത്രമേൽ പ്രണയിക്കുന്ന ആ ഗായകൻ അസമിലെ വെസ്റ്റ് കർഭി സ്വദേശിയായ പ്രമോഷ് സഗ്മയാണ്.

ശുചീകരണ തൊഴിലാളിയായി കേരളത്തിൽ എത്തിയതാണ് പ്രമോഷ്. ഇന്ന് ഈ ഹോട്ടലിലെ ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്ന പ്രധാന പാചകക്കാരനാണ്. മലയാളം എഴുതാനോ വായിക്കാനോ നന്നായി സംസാരിക്കാനോ പ്രമോഷിന് അറിയില്ല. പാട്ടുകൾ കേട്ട് മാത്രം പഠിക്കുന്ന പ്രമോഷ് ഒരു വലിയ നിര മലയാളം പാട്ടുകൾ തന്നെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മലയാളം പാട്ടുകൾ ഒരുപാട് പാടും. ദിവസവും മലയാളം പാട്ടുകൾ കേൾക്കും. അങ്ങനെയാണ് പാട്ടുകൾ പാടാൻ തുടങ്ങിയത് എന്നാണ് പ്രമോഷ് പറയുന്നത്. മലയാളം മാത്രമല്ല നല്ല മധുരമായി ഹിന്ദി പാട്ടുകളും പ്രമോഷിന്റെ കയ്യിലുണ്ട്. നാട്ടിൽ അമ്മ അസുഖത്തെ തുടർന്ന് മരിച്ചതോടെയാണ് അനിയത്തിമാരുടെ പഠന ചിലവ് കണ്ടെത്താനായി എട്ടു വർഷങ്ങൾക്ക് മുമ്പ് പ്രമോഷ് കേരളത്തിലേക്ക് എത്തിയത്. അവരുടെ പഠനം മുടങ്ങാതിരിക്കാനാണ് ഈ അധ്വാനം. മലയാള സിനിമയിൽ ഒരു വരിയെങ്കിലും പാടണമെന്നാണ് പ്രമോഷിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാകട്ടെയെന്ന് തന്നെ നമുക്ക് പ്രാർത്ഥിക്കാം…

Story Highlights: Assam native goes viral singing Malayalam song

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here