നിരക്ക് വര്‍ധന; വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശയില്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് തെളിവെടുപ്പ് തുടങ്ങും. ഈ വിഷയത്തിലുള്ള കമ്മിഷന്റെ ആദ്യതെളിവെടുപ്പാണിത്. നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് 2022-23 മുതല്‍ 2026-27 വര്‍ഷം വരെയുള്ള പ്രതീക്ഷിത വരവ്- ചെലവ് കണക്കുകളും താരിഫ് പെറ്റീഷനും ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിരുന്നു. ഇതില്‍ നാലു മേഖലകളായി തെളിവെടുപ്പ് നടത്താനാണ് കമ്മിഷന്റെ തീരുമാനം. ഇതിലുള്ള ആദ്യ
തെളിവെടുപ്പാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷം 2852.58 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് ബോര്‍ഡിന്റെ കണക്ക്. 23-24ല്‍ നഷ്ടം 4029.19 കോടിയായും 24-25ല്‍ 4180.26 കോടിയായും 25-26 ല്‍ 4666.64 കോടിയായും ഉയരും. 26-27ല്‍5179.29 കോടിയായി നഷ്ടം ഉയരുമെന്ന കണക്കാണ് ബോര്‍ഡിന്റേത്. ഇതു മറികടക്കാന്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബോര്‍ഡ് വിശദീകരിക്കുന്നത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 35 പൈസയുടെ വര്‍ധയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്ന്. 51 മുതല്‍ 100 മുതല്‍ യൂണിറ്റ് വരെ 40 പൈസയും 101 മുതല്‍ 150 യൂണിറ്റ് വരെ 70 പൈസയുടെ വര്‍ധനയുമാണ്. നോണ്‍ടെലിസ്‌കോപിക് വിഭാഗത്തില്‍ 300 യൂണിറ്റ് വരെ 70 പൈസയുടെ വര്‍ധയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് 7.10 രൂപ 7.60 ആയി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Read Also : കെഎസ്ഇബിയിൽ അനധികൃധ നിയമനങ്ങളില്ല; സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി
കാര്‍ഷിക ഉപഭോക്താക്കള്‍ക്കും കോളനികള്‍ക്കും ഉള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധന ശുപാര്‍ശയുണ്ട്. വ്യാവസായിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആാവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സംഘടനകള്‍ക്കും തെളിവെടുപ്പില്‍ പങ്കെടുക്കാം. ഇതിനുശേഷമേ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ കമ്മിഷന്‍ തീരുമാനമെടുക്കുകയുള്ളൂ.
Story Highlights: electricity charge hike Regulatory Commission taking evidence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here