ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ‘ഡിസ്കവർ ഖത്തർ’ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധം

ഖത്തർ ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ നിന്നുള്ള ഓൺ അറൈവൽ വിസ യാത്രക്കാരുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഖത്തറിൽ താമസിക്കുന്ന അത്രയും കാലയളവിലേക്ക് ‘ഡിസ്കവർ ഖത്തർ’ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കികൊണ്ടാണ് പുതിയ മാറ്റം.
പുതിയ നിർദേശം ഏപ്രിൽ 14 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡിസ്കവർ ഖത്തർ വെബ്സൈറ്റ് വഴി ചൊവ്വാഴ്ച മുതൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് രണ്ട് ദിവസം മുതൽ പരമാവധി അറുപത് ദിവസം വരെയാണ് ബുക്കിങ്ങ് അനുവദിക്കുന്നത്.
ഇന്ത്യയെ കൂടാതെ ഇറാൻ, പാകിസ്താൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്. മൂന്ന് രാജ്യങ്ങളുടെ പാസ്പോർട്ട് കൈവശക്കാരായ ഓൺഅറൈവൽ യാത്രക്കാർക്ക് മാത്രമായിരിക്കും ഈ നിർദേശം ബാധകമാവുക. ഖത്തറിലേക്ക് പോകാൻ ശ്രമിക്കുന്നവർ ഡിസ്കവർ ഖത്തർ വെബ്സൈറ്റ് മുഖേനെ, അവിടെ തങ്ങാനുദ്ദേശിക്കുന്ന കാലയളവിലേക്ക് നിർബന്ധമായും ഹോട്ടൽ ബുക്ക് ചെയ്യണം.
Story Highlights: Hotel booking through ‘Discover Qatar’ is mandatory for Indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here