Advertisement

ഐപിഎൽ: ഇന്ന് മുംബൈ കൊൽക്കത്തയ്ക്കെതിരെ; കമ്മിൻസും സൂര്യകുമാർ യാദവും കളിച്ചേക്കും

April 6, 2022
Google News 2 minutes Read
ipl mumbai kolkata riders

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെതിരെ. രണ്ട് മത്സരങ്ങളിൽ ഒന്നു പോലും വിജയിക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന മുംബൈ ഇന്ത്യൻസ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. അതേസമയം, മൂന്ന് മത്സരങ്ങൾ കളിച്ച കൊൽക്കത്ത രണ്ട് മത്സരങ്ങളിൽ വിജയിച്ചു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. (ipl mumbai kolkata riders)

കൊൽക്കത്തയ്ക്കെതിരെ മികച്ച റെക്കോർഡാണ് മുംബൈക്കുള്ളത്. എന്നാൽ, സീസണിൽ ദുർബല ടീമെന്ന വിശേഷണമുള്ള മുംബൈക്ക് ഇന്ന് കൊൽക്കത്തയെ തോല്പിക്കണമെങ്കിൽ നന്നായി വിയർപ്പൊഴുക്കേണ്ടിവരും. ബൗളിംഗ് തന്നെയാണ് മുംബൈയുടെ ദൗർബല്യം. മൂന്നാം പേസറും സ്പിന്നറും അവർക്ക് തലവേദനയാണ്. മൂന്നാം പേസറായി നിലവിൽ കളിക്കുന്നത് മലയാളി താരം ബേസിൽ തമ്പിയാണ്. ഡെൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ബേസിൽ മികച്ച പ്രകടനം നടത്തിയെങ്കിലും രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിൽ താരം തല്ലുകൊണ്ടു. ബേസിലിനെ മാറ്റിയാൽ മൂന്നാം പേസറായി മുംബൈ നിരയിലുള്ളത് ജയദേവ് ഉനദ്കട്ട് ആണ്. മുരുഗൻ അശ്വിൻ ആണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നർ. അതും മുംബൈക്ക് തിരിച്ചടിയാവുന്നുണ്ട്. മുരുഗൻ അശ്വിനെ മാറ്റിയാൽ പകരം വരാനുള്ളത് മായങ്ക് മാർക്കണ്ഡെ ആണ്. മൂന്നാം പേസറും സ്പിന്നറും വരും മത്സരങ്ങളിലും മുംബൈക്ക് തിരിച്ചടിയാവും.

Read Also: നഥാൻ കോൾട്ടർനൈൽ ഐപിഎലിൽ നിന്ന് പുറത്ത്; രാജസ്ഥാൻ റോയൽസിനു തിരിച്ചടി

രോഹിത് ശർമ്മയ്ക്ക് കൊൽക്കത്തയ്ക്കെതിരെ മികച്ച റെക്കോർഡുണ്ട്. എന്നാൽ, നരേൻ രോഹിതിനെ പലതവണ വീഴ്ത്തിയിട്ടുമുണ്ട്. തകർപ്പൻ ഫോമിലുള്ള ഉമേഷ് യാദവും മുംബൈ ഓപ്പണർമാരെ പരീക്ഷിക്കും. രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ അന്മോൾപ്രീത് സിംഗിനു പകരം സൂപ്പർ താരം സൂര്യകുമാർ യാദവ് ഇന്ന് ടീമിലെത്താനിടയുണ്ട്. തിലക് വർമയുടെ മികച്ച പ്രകടനം ടീമിനു പ്രതീക്ഷയാണ്. ഫിനിഷറായി ടീമിലെത്തിച്ച ടിം ഡേവിഡ് തുടരെ നിരാശപ്പെടുത്തുന്നത് മുംബൈയുടെ ടീം ബാലൻസിനെ ബാധിച്ചിട്ടുണ്ട്.

കൊൽക്കത്തയ്ക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളില്ല. ഇന്ന് പാറ്റ് കമ്മിൻസ് ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കിൽ കരുത്തുറ്റ ബൗളിംഗ് നിര വീണ്ടും കരുത്താർജിക്കും. കമ്മിൻസ് എത്തിയാൽ ടിം സൗത്തി പുറത്തിരിക്കും. വെങ്കടേഷ് അയ്യർ ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നത് ആശങ്കയാണെങ്കിലും അത് ടീമിനെ ബാധിച്ചിട്ടില്ല. ആന്ദ്രേ റസൽ, സാം ബില്ലിങ്സ് എന്നിവരൊക്കെ ഫോമിലാണ്.

Story Highlights: ipl 2022 mumbai indians kolkata knight riders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here