‘ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നു, കാരണമറിയില്ല’: സഹോദരന്റെ ആരോപണങ്ങള്‍ തള്ളി ജോയിന്റ് ആര്‍ടിഒ

വയനാട്ടില്‍ സബ് ആര്‍ടിഒ ഓഫിസിലെ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പറഞ്ഞു. ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നത് സ്ഥിരീകരിച്ച ബിനോദ് കൃഷ്ണ പക്ഷേ അതെന്തുകൊണ്ടാണെന്ന് അറിയില്ല. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ സിന്ധുവും പരാതി നല്‍കിയിട്ടില്ല. ഇന്നലെയും ചിരിച്ച് കൊണ്ടാണ് സിന്ധു ഓഫിസില്‍ നിന്ന് മടങ്ങിയത്. എന്താണ് മരണകാരണമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ( Joint RTO denies allegations )
Read Also : ഇന്ത്യയിലെ നിരോധനം ടിക്ടോക്കിനെ തളർത്തിയില്ല; മറ്റു രാജ്യങ്ങളിൽ ഇന്നും താരമായി ടിക്ടോക്…
ഇന്ന് രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ പറഞ്ഞു.
ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റെപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇതെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞിരുന്നു.
ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അവിവാഹിതയാണ്. ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ്. പിതാവ്: ആഗസ്തി മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ് (പ്രോജക്ട് ഓഫിസര്‍, ഡബ്ല്യുഎസ്എസ്, മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍.
Story Highlights: Joint RTO denies sindhu brother’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here