Advertisement

രാത്രി ഒറ്റപ്പെട്ടും മദ്യലഹരിയിലും നിൽക്കുന്ന യാത്രക്കാരിൽ നിന്ന് പണം തട്ടുന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ

April 6, 2022
Google News 2 minutes Read
crime

കൊല്ലം ന​ഗരപ്രദേശങ്ങളിൽ രാത്രി ഒറ്റപ്പെട്ട് നിൽക്കുന്ന യാത്രക്കാരിൽ നിന്ന് സ്വർണവും പണവും തട്ടുന്ന സംഘത്തിലെ രണ്ടാമത്തെയാളും അറസ്റ്റിൽ. കന്റോൺമെന്റ് ഡിപ്പോ പുരയിടത്തിൽ മനു എന്ന് വിളിക്കുന്ന ജോൺ വർഗീസാണ് (32) പിടിയിലായത്. സംഘത്തിൽ ഉൾപ്പെട്ട പോളയത്തോട് ബീമാ മൻസിലിൽ സുധീർ (39) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസാണ് മൂവാറ്റുപുഴയിലുള്ള ബാറിന് സമീപത്ത് നിന്ന് ജോൺ വർഗീസിനെ പിടികൂടിയത്. ഇവർ നേരത്തേയും സമാന തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.

സുധീർ ഉൾപ്പെട്ട സംഘം മാർച്ച് 11ന് സന്ധ്യയ്ക്ക് ചിന്നക്കടയിൽ നിന്ന മദ്ധ്യവയ്‌സ്‌കന്റെ പണവും സ്വർണവുമാണ് മോഷ്ടിച്ചത്. ഇദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ബൈക്കിൽ സുധീർ തിരുവനന്തപുരത്തേക്ക് ലിഫ്ട് വാഗ്ദാനം ചെയ്തു.

Read Also : എസ്ആർപിയുടെ വാദം ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെ; പരിഹസിച്ച് കെ സുധാകരൻ

വഴി മദ്ധ്യേ ബാറിൽ കയറിയ മദ്ധ്യവയസ്കനിൽ നിന്ന് സുധീറും ജോൺ വർഗീസും അടങ്ങിയ സംഘം തന്ത്രപൂർവം എ.ടി.എം പിൻ കരസ്ഥമാക്കുകയായിരുന്നു. തുടർന്ന് അബോധവസ്ഥയിലായ മദ്ധ്യവയ്‌സകനെ പാരിപ്പള്ളിക്ക് സമീപം ആക്രിക്കടയുടെ സമീപം ഉപേക്ഷിച്ച് ഒന്നര പവന്റെ സ്വർണമാലയും എ.ടി.എം കാർഡുമായി സംഘം കടന്നുകളഞ്ഞു. കൊല്ലം, കല്ലുവാതുക്കൽ, കൊട്ടിയം എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് 49500 രൂപ പിൻവലിക്കുകയും ചെയ്തു.

Story Highlights: man arrested for extorting money from passengers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here