കൊല്ലുന്നത് അഞ്ചും ആറും റഷ്യൻ പടയാളികളെ; ആരാണ് യുക്രൈനിന്റെ വനിത സ്‌നൈപ്പർ “ലേഡി ഡെത്ത്”…

റഷ്യ-യുക്രൈൻ യുദ്ധാരംഭത്തിൽ തന്നെ ഏറെ ചർച്ചയായ വിഷയമാണ് യുദ്ധത്തിലെ സ്നൈപ്പർമാരുടെ പങ്ക്. അതിൽ നിരവധി പേരുടെ പേരുകളും വന്നുപോയി. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായുള്ള ‘ചാർക്കോൾ’ എന്നറിയപ്പെടുന്ന ഒരു വനിതാ സ്നൈപ്പറാണ്. യഥാർത്ഥ നാമം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2017 ലാണ് ചാർക്കോൾ യുക്രെയ്ൻ മറീൻസ് സേനയുടെ ഭാഗമായത്. എങ്ങനെയും റഷ്യക്കാരെ തോൽപ്പിക്കുക എന്ന ഈ സ്നൈപ്പറുടെ ആഹ്വാനം വലിയ ഹർഷാരവത്തോടെയാണ് യുക്രെയ്നിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുക്രൈൻ-റഷ്യ യുദ്ധത്തിൽ യുക്രൈനിന്റെ ചെറുത്തുനിൽപ്പിന്റെ രൂപമാണ് ചാർക്കോൾ എന്നാണ് വിശേഷണം. ദിവസവും അഞ്ച് മുതൽ ആറ് വരെ റഷ്യൻ പടയാളികളെയാണ് തന്റെ റൈഫിൾ ഉപയോഗിച്ച് ചാർക്കോൾ വധിക്കുന്നുണ്ട് എന്നും വാർത്തകൾ വരുന്നുണ്ട്. ഒരു മാസ്ക് കൊണ്ട് മുഖം മറച്ച് പേര് വെളിപ്പെടുത്താതെയാണ് ചാർക്കോൾ എന്ന വനിതാ സ്‌നൈപ്പറിന്റെ പോരാട്ടം. തന്റെ പോരാട്ടമെല്ലാം നിർത്തി സൈന്യത്തോടൊപ്പമുള്ള യാത്രയും മതിയാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതാണ് ചാർക്കോൾ. എന്നാൽ യുദ്ധം ഉടലെടുത്തതോടെ വീണ്ടും സൈന്യത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു.
റഷ്യയുടെ ഭാഗത്തുനിന്നും അതീവ ശക്തരായ വനിതാ സ്നൈപ്പർമാരുണ്ട് എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. അവരിലൊരാളായ ബാഗിറ കഴിഞ്ഞയാഴ്ച യുക്രെയ്ന്റെ പിടിയിലായിരുന്നു. തന്റെ കരിയറിൽ നാൽപതിലേറെ യുക്രെയ്ൻകാരെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇവരെപ്പറ്റി പ്രചരിക്കുന്ന പല വിവരങ്ങളും സ്ഥിരീകരിക്കപ്പെടാത്തതാണ്. അലക്സാണ്ടർ ഒഗ്രെനിച്ച് എന്നയാളാണ് ഭർത്താവെന്നും രണ്ടു മക്കളുണ്ട് എന്നും പറയപ്പെടുന്നു.
Story Highlights: Ukrainian sniper ‘Charcoal’ is lauded as modern-day ‘Lady Death’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here