കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം; നടപടി ഭക്ഷ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ച്

കേരളത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ച് കേന്ദ്രസർക്കാർ.മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം നേരത്തെ നൽകാനും നിർദേശമുണ്ട് . എന്നാൽ വില ലിറ്ററിന് 81 രൂപയിൽ കുറയില്ല. അധിക മണ്ണെണ്ണ ലഭിക്കുന്നതോടെ പതിവുപോലെ വിഹിതം നൽകാൻ സംസ്ഥാനത്തിന് സാധിക്കും.
കേന്ദ്ര മന്ത്രാലയവും ഉന്നതതല ഉദ്യോഗസ്ഥരും ഇന്ന് ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കുമെന്ന തീരുമാനം കൈകൊണ്ടത്.
മണ്ണെണ്ണ വിലവര്‍ധന സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞിരുന്നു . കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Story Highlights: central govt allotted 20,000 kiloliters of kerosene to Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here