അറിവിന്റെ വേദിയിൽ ചിരിക്കാനും ചിരിപ്പിക്കാനും മലയാളത്തിന്റെ സ്വന്തം “ഇന്നച്ചൻ”…

മലയാളികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു പേരാണ് ഫ്‌ളവേഴ്‌സ് ടിവി. എന്നും വ്യത്യസ്തമായ കാഴ്ചകൾ കൊണ്ടും പ്രോഗ്രാമുകൾ കൊണ്ടും മലയാളിയുടെ മാറുന്ന അഭിരുചിയ്ക്ക് അനുസരിച്ച് ഒപ്പം വളരാൻ ഫ്‌ളവേഴ്‌സ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായി മാറിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. പ്രേക്ഷക മനസ്സിൽ നേടിയ ഈ സ്ഥാനം തന്നെയാണ് ഈ പരിപാടിയുടെ വിജയവും. ഇന്ന് അറിവിന്റെ വേദിയിൽ ചോദ്യങ്ങളോട് പോരാടാൻ എത്തുന്നത് നോട്ടം കൊണ്ട് പോലും മലയാളികളെ ചിരിപ്പിക്കുന്ന മലയാള സിനിമയുടെ സ്വന്തം ഇന്നസെന്റ് ആണ്.
ഇന്നസെന്റ് എന്ന നടനും രാഷ്ട്രീയക്കാരനും ഒരു സാധാരണക്കാരനും പറയാൻ നിരവധി കഥകളുണ്ട്. പങ്കുവെയ്ക്കാൻ ഒരുപിടി അനുഭവങ്ങളും. നടനെന്ന നിലവിൽ മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭയാണ് ഇന്നസെന്റ്. മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിഷ്ക്കളങ്ക മുഖത്തിന്റെ ഉടമ. ഇന്ന് അറിവിന്റെ വേദിയിൽ ഇന്നസെന്റ് പോരാടാൻ പോകുന്നത് ചോദ്യങ്ങളോടാണ്. ജീവിതത്തിലെ കഠിനമായ ദിവസങ്ങളെ കുറിച്ചും ഏറ്റവും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചുമാണ്. ഇന്ന് രാത്രി 9 മണിയ്ക്ക് ഫ്‌ളവേഴ്‌സ് ടിവിയിൽ.
മലയാളികൾ ഇന്നുവരെ കാണാത്ത നൂതനാവിഷ്‌കാരവുമായാണ് ഫ്‌ളവേഴ്‌സ് ഒരു കോടി പ്രേക്ഷകരിലേക്ക് എത്തിയത്. ഈ വേറിട്ട ദൃശ്യ വിസ്മയം ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും ഏറെ അഭിമാനകരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ചു കൊണ്ടുള്ള പ്രോഗ്രാമാണ് ‘ഫ്‌ളവേഴ്‌സ് ഒരു കോടി’. അറിവിന്റെ ഈ മത്സര വേദിയിൽ ഒരു ചോദ്യം മതി ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ. ഇന്ത്യന്‍ ടെലിവിഷനിലെ ആദ്യ ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റ് ഷോ ആയി ‘ഫ്ളവേഴ്സ് ഒരുകോടി’ പ്രേക്ഷകരിലേക്ക് എത്തിച്ചു എന്നതും ഈ പ്രോഗ്രാമിന്റെ മറ്റൊരു ആകര്‍ഷണമാണ്. വിജ്ഞാന വേദിയിൽ അറിവും അനുഭവവും ചേരുമ്പോൾ വേറിട്ടൊരു ദൃശ്യ വിസ്മയം തന്നെയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
Story Highlights: Flowers Oru Kodi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here