ഐഎൻഎസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസ്

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.
കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2013-14ൽ കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഐഎൻഎസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിന് പൊതുജനങ്ങളിൽ നിന്ന് രൂപ സമാഹരിച്ചു.
ഈ തുക രാജ്ഭവനിൽ നിക്ഷേപിക്കേണ്ടതാണ്. എന്നാൽ പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മുൻ സൈനിക ഉദ്യോഗസ്ഥനാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. അതേസമയം ആരോപണം ബിജെപി തള്ളി. തെളിവുണ്ടെങ്കിൽ കൊണ്ടുവരാനും പാർട്ടി വെല്ലുവിളിച്ചു.
Story Highlights: ins vikrant case police register fir against bjp leader and son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here