Advertisement

7510512345 എന്ന നമ്പരിലേക്ക് വാട്ട്സ് ആപ്പ് മെസേജ് ചെയ്യൂ! കേരള ടൂറിസം വകുപ്പിന്റെ ‘മായ’ ജനപ്രിയമാകുന്നു

April 7, 2022
2 minutes Read
maya

സഞ്ചാരപ്രിയർക്ക് വിനോദ സഞ്ചാരത്തിന്റെ വിവരങ്ങൾ ലഭ്യമാക്കാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സാപ്പ് ചാറ്റ്ബോട്ട് മായ
കൂടുതൽ ജനപ്രിയമാവുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് സഞ്ചാരികൾക്ക് ഏറെ ഉപയോ​ഗപ്രദമാകുന്നത്. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭ്യമാകും.

കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കേണ്ടത്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

Read Also : ഇത്, യാത്രാ പ്രേമികൾ അറിയേണ്ട ഒരിടം; പ്രകൃതിഭംഗി വിളിച്ചോതി കനാലിന്റെ കൈവഴിയായൊരു തോടും നാടും

ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വേറിട്ട പദ്ധതിയാണ് സഞ്ചാരികൾക്ക് ഏറെ ഉപകാരപ്രദമാവുന്നത്. 7510512345 എന്ന നമ്പരിലുള്ള കേരളടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്. അപ്പോൾത്തന്നെ സഞ്ചാരികളുടെ സഹായത്തിന് ചാറ്റ്ബോട്ട് റെഡിയാവും. എക്സ്പ്ലോര്‍ കേരള എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും.

ആര്‍ട്ട് ആൻ‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങി ഏവരെയും ആകർഷിക്കുന്ന വിവിധ വിഭാഗങ്ങളാണ് ഇതിലുള്ളത്. അതില്‍ തന്നെ ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി സബ് കാറ്റഗറികളുമുണ്ട്. ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും എങ്ങനെ എത്തിച്ചേരണമെന്ന വിവരങ്ങളും ചാറ്റ് ബോട്ട് വ്യക്തമായി സഞ്ചാരികൾക്ക് പറഞ്ഞ് തരും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

Story Highlights: Kerala tourism launches WhatsApp chatbot ‘Maya’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top