Advertisement

പൊലീസിന്റെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്ന് പണം പിടികൂടി

April 7, 2022
Google News 1 minute Read
Money seized from police night patrol jeep

തിരുവനന്തപുരം പാറശ്ശാലയില്‍ പൊലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. പാറശ്ശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടികൂടിയത്.

ഡ്രൈവറുടെ സീറ്റിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരുന്ന 13960 രൂപയാണ് വിജിലന്‍സ് പിടിച്ചെടുത്തത്. 100, 200, 500 രൂപയുടെ നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു. പട്രോളിങ്ങ് വാഹനത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ജ്യോതിഷ് കുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

Story Highlights: Money seized from police night patrol jeep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here