തമിഴ്‌നാട്ടിൽ നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഡീസലും

വിവാഹത്തിന് സാധാരണയായി വിലകൂടിയ സമ്മാനങ്ങളാണ് നവദമ്പതികൾക്ക് ലഭിക്കുക. ഇന്ധനവില വർധിച്ചു കൊണ്ടിരിക്കെ, വ്യത്യസ്തമായ സമ്മാനമാണ് തമിഴ്നാട്ടിലെ ഈ ദമ്പതികൾക്ക് ലഭിച്ചത്. വിവാഹ ചടങ്ങിനെത്തിയവർ നവദമ്പതികൾക്ക് സമ്മാനമായി നൽകിയത് പെട്രോളും ഡീസലുമാണ്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ചെയ്യൂരിലാണ് വ്യത്യസ്തമായ സമ്മാനം ദമ്പതികൾക്ക് ലഭിച്ചത്. ഗിരീഷ് കുമാർ-കീർത്തന എന്നിവരുടെ വിവാഹത്തിന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പതിവിൽ നിന്ന് വിപരീതമായി ഓരോ ലിറ്റർ പെട്രോളും ഡീസലും ദമ്പതികൾക്ക് സമ്മാനമായി നൽകുകയായിരുന്നു.
കഴിഞ്ഞ വർഷവും തമിഴ്നാട്ടിൽ സമാനമായ സംഭവം നടന്നിരുന്നു. നവദമ്പതികൾക്ക് ഗ്യാസ് സിലിണ്ടർ, ഒരു ക്യാൻ പെട്രോൾ, ഉള്ളി കൊണ്ടുള്ള മാല എന്നിവയാണ് അന്ന് ലഭിച്ചത്. ഒഡീഷയിലെ ദമ്പതികൾക്കും സുഹൃത്തുക്കൾ വിവാഹ സമ്മാനമായി പെട്രോൾ സമ്മാനിച്ചിരുന്നു
Amidst rising #PetrolDieselPriceHike, friends of the newly married couple, Girish Kumar and Keerthana decided to gift the couple One Litre #petrol and One Litre #diesel as a wedding present at their Wedding reception in Cheyyur in Chengalpattu district #FuelPriceHike pic.twitter.com/Wr3BErZUwg
— Apoorva Jayachandran (@Jay_Apoorva18) April 7, 2022
രാജ്യത്ത് ഇന്ധനവില പ്രതിദിനം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.
Story Highlights: Newly-married couple received petrol and diesel as their wedding gift
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here