Advertisement

ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടു; യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം

April 7, 2022
Google News 1 minute Read

ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. വർക്കല ചാവടിമുക്ക് സ്വദേശി അനുവിനെയാണ് ക്രൂരമായ മർദിച്ചത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞാഴ്ചയാണ് സംഭവമുണ്ടായത്. വർക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തിൽ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാർത്ഥികൾ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. മുഖത്തെ എല്ലുകൾക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ് പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അനുവിന്റെ വീടിന് സമീപത്തുള്ള എസ് എൻ വി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുവിന്റെ ആരോപണം.

Read Also : വാർഷിക പരീക്ഷയ്ക്ക് അച്ഛനെ കുറിച്ച് ചോദ്യം; അഭിമാനത്തോടെ ഉത്തരമെഴുതി മകൻ

സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ ലഹരിമരുന്ന് ഉപയോഗവും,ബൈക്ക് അഭ്യാസവും അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു.
മുൻപ് വീട്ടിലെത്തി വിദ്യാർത്ഥികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ കുടുംബം വർക്കല ഡി.വൈ.എസ്.പിക്കും അയിരൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Story Highlights: School Student bullying varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here