വാർഷിക പരീക്ഷയ്ക്ക് അച്ഛനെ കുറിച്ച് ചോദ്യം; അഭിമാനത്തോടെ ഉത്തരമെഴുതി മകൻ

വാർഷിക പരീക്ഷാ ചോദ്യ പേപ്പറിൽ സ്വന്തം അച്ഛനെ കുറിച്ചുള്ള ചോദ്യത്തിന് അഭിമാനത്തോടെ ഉത്തരമെഴുതി മകൻ. കണ്ണൂരിലെ തെയ്യം കലാകാരനായ വിനു പെരുവണ്ണാനെ കുറിച്ചായിരുന്നു ചോദ്യം. മകൻ ഹരിനന്ദ് ഉത്തരം തകർത്തെഴുതി… ( son answers question about father )
വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ ലഭിച്ചപ്പോൾ അതിലൊളിഞ്ഞിരിക്കുന്ന സന്തോഷത്തെ കുറിച്ച് പിലാത്തറ ഇടമന യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഹരിനന്ദ് പ്രതീക്ഷിച്ചില്ല. പിലാത്തറയിലെ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാൻ.
‘വിനു പെരുവണ്ണാൻ സ്‌കൂൾ വാർഷഇകത്തിന് മുഖ്യാതിഥിയായി എത്തുന്നു. ഈ അവസരത്തിൽ അദ്ദേഹവുമായി അഭിമുഖം നടത്തുക’- ഇതായിരുന്നു ചോദ്യം. കതിവണ്ണൂർ വീരൻ തെയ്യത്തെ കുറിച്ചുള്ള പാഠഭാഗത്തെ ഉദ്ധരിച്ചായിരുന്നു ചോദ്യം.
സ്വന്തം അച്ഛനെ അഭിമുഖം ചെയ്യാനുള്ള അവസരം ഹരിനന്ദ് പാഴാക്കിയില്ല. എന്നുമുതലാണ് തെയ്യം കെട്ടിയത്, ആദ്യം കെട്ടിയ തെയ്യമേതാണ്, ആരാണ് ഗുരു, എന്നിങ്ങനെ നീണ്ടു ചോദ്യം.
നിരവധി തവണ കതിവണ്ണൂർ തെയ്യം കെട്ടിയ വ്യക്തിയാണ് വിനു. പാഠഭാഗത്തെ കുറിച്ച് മകനുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ പരീക്ഷയിൽ ഇങ്ങനെയൊരു ചോദ്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും വിനു ട്വന്റിഫോർ സ്റ്റുഡന്റ് ടി.വിയോട് പറഞ്ഞു.
Story Highlights: son answers question about father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here