Advertisement

ഇതൊക്കെ വളരെ നിസ്സാരം; വെള്ളത്തിനടിയില്‍ വച്ച് കക്കിരിയരിയുന്ന തുര്‍ക്കിഷ് ഷെഫ്…

April 7, 2022
Google News 3 minutes Read

വെള്ളത്തിൽ അത്ഭുതം കാണിക്കുന്നവരുണ്ട്. വെള്ളത്തിന്റെ അടിത്തട്ട് വരെ നീന്തുന്നവരെയും മുങ്ങി കിടക്കുന്നവരെയും വേഗത്തിൽ സമുദ്രങ്ങൾ നീന്തി കിടക്കുന്നവരെ കുറിച്ചെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. നമ്മളെ ഞെട്ടിപ്പിക്കുന്ന അഭ്യാസങ്ങൾ നടത്തുന്നവരുമുണ്ട്. എന്നാൽ ഇതൊന്നും എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. സോഷ്യൽ മീഡിയയിലൂടെ ഞെട്ടിപ്പിക്കുന്ന നിരവധി കാഴ്ചകളും നമുക്ക് അറിയാം. എന്നാൽ ഇപ്പോൾ തരംഗമാകുന്നത് ലോകപ്രശസ്ത തുര്‍ക്കിഷ് ഷെഫായ ബുറാക് ഓസ്ഡെമിറിന്റെ വീഡിയോയാണ്. എന്താണെന്നല്ലേ വെള്ളത്തിനടിയിൽ വെച്ച് കക്കിരി അരിയുകയാണ് ഈ ഷെഫ്. എങ്ങനെയെന്നല്ലേ നോക്കാം…

ടിക് ടോക്കിലെ സെൻസേഷനായ സെലിബ്രിറ്റി ഷെഫ് ആണ് ബുറാക് ഓസ്ഡെമിർ. അദ്ദേഹത്തിന്റെ പാചക നൈപുണ്യത്തിൽ ആർക്കും പരാതിയില്ലെങ്കിലും വെള്ളത്തിനടിയിൽ വെച്ച് കക്കിരി അരിയുന്ന വീഡിയോ ആളുകളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. മുങ്ങി കിടന്ന് ചോപ്പിങ് ബോര്‍ഡില്‍ വച്ച് കൂളായി കക്കിരി അരിയുന്ന ബുറാകിനെയും വീഡിയോയില്‍ കാണാം. ഇതാദ്യമായല്ല ബുറാക് ഇങ്ങനെ സാഹസികമായ കാര്യങ്ങൾ ചെയ്യുന്നത്. ഇതിനുമുൻപ് ആകാശത്തുവെച്ച് സവാള അരിഞ്ഞ് ബുറാക് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Read Also : തലപ്പാവും ബിസിനസ് കോട്ടും കയ്യിൽ ഹോട്ടൽ മാനേജ്‌മന്റ് ബിരുദവും; തട്ടുകട കച്ചവടം പൊടിപൊടിച്ച് സഹോദരങ്ങൾ…

ആകാശപ്പറക്കലിന് ഉപയോഗിക്കുന്ന തുറന്ന ഒരു മോട്ടോർ ഗ്ലൈഡറിലിരുന്നാണ് ബുറാക് അന്ന് സവാള അരിഞ്ഞത്. ബുറാക്കിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇതുപോലെ നിരവധി രസകരമായ വീഡിയോകൾ കാണാം. 33.1 മില്യണ്‍ ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഇൻസ്റാഗ്രാമിലുള്ളത്. ഇപ്പോൾ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 30 മില്യണ്‍ പേരാണ് കണ്ടത്. എന്താണെങ്കിലും ഷെഫിന്റെ വീഡിയോ ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു.

Story Highlights: Celebrity chef CZN Burak perfectly chops cucumber underwater

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here