Advertisement

സിന്ധുവിന്റെ ആത്മഹത്യ; പരാതി ഗുരുതരമായിരുന്നില്ലെന്ന് വയനാട് ആര്‍ടിഒ ട്വന്റിഫോറിനോട്

April 7, 2022
Google News 2 minutes Read
the complaint was not much serious says wayand rto

മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ മരണത്തില്‍ വിശദീകരണവുമായി വയനാട് ആര്‍ടിഒ. സിന്ധുവിന്റെ പരാതി ഗുരുതരമായിരുന്നില്ലെന്ന് വയനാട് ആര്‍ടിഒ ട്വന്റിഫോറിനോട് പറഞ്ഞു. നിസാരമായ പരാതിയുമായാണ് സിന്ധു തന്നെ സമീപിച്ചതെന്ന് ആര്‍ടിഒ ഇ.മോഹന്‍ദാസ് പറഞ്ഞു. കൈക്കൂലി സംബന്ധിച്ച് പരാതി നല്‍കിയിട്ടില്ല. സിന്ധുവിന്റെ പരാതിയില്‍ കഴമ്പില്ലെന്നും ആര്‍ടിഒ ‘ന്യൂസ് ഈവനിംഗില്‍ പ്രതികരിച്ചു.

സിന്ധുവിന്റെ മരണത്തില്‍ ഗതാഗത കമ്മീഷനോട് ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും.

Read Also : ജീവനൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധു പരാതിയുമായി ആര്‍ടിഒയെ കണ്ടിരുന്നു; വിവരങ്ങള്‍ പുറത്ത്

ഇതിനിടെ ഓഫിസിലെ സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ അപമാനിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു. സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ അപമാനിക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാര്‍ തന്നെ വിവിരമറിയിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞു. ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Story Highlights: the complaint was not much serious says wayand rto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here