Advertisement

കരട് വിജ്ഞാപനം: കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് വനംമന്ത്രി

April 8, 2022
2 minutes Read

വന്യജീവി സങ്കേത പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം പിന്‍വലിക്കണം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വിജ്ഞാപനത്തോടുള്ള പേപ്പാറയിലെ ജനങ്ങളുടെ എതിര്‍പ്പ് ന്യായമാണ്. ജനവാസ മേഖലയെ ഒഴിവാക്കി പുതിയ വിജ്ഞാപനം ഇറക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കരട് വിജ്ഞാപനം അനുസരിച്ച് പേപ്പാറ, നെയ്യാര്‍ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍ദേശിച്ചിരിക്കുന്നത്. ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് നിര്‍ദേശം. ഈ പ്രദേശത്ത് ഖനനവും പാറമടകളും വന്‍കിട വ്യവസായങ്ങളും അനുവദിക്കില്ല. ജലവൈദ്യുതി പദ്ധതികള്‍, വന്‍കിട ഫാമുകള്‍, തടിവ്യവസായങ്ങള്‍, ചൂളകള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. അനുവാദമില്ലാതെ മരം മുറിക്കാനും അനുവദിക്കില്ല. വീട് നിര്‍മാണത്തിനും റോഡ് വികസനത്തിനും തടസമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

Story Highlights: Draft notification: Forest Minister urges govt to withdraw action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top