Advertisement

‘ഇതെന്താ അന്യഗ്രഹജീവിയോ?’ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ ഇനം ജീവിയെ

April 8, 2022
Google News 2 minutes Read

മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ എന്ന സംശയം.(fisherman discovering creature looks like baby dragon)

ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ്” ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിൽ നിന്നാണ് അദ്ദേഹത്തിനു ഈ അപൂർവ ജീവിയെ കിട്ടിയത്.

Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…

ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നു. പലരും ആദ്യമായി കാണുന്ന സമുദ്രത്തിലെ ജീവികളുടെ ഫോട്ടോകളാണ് അദ്ദേഹം പങ്കിടുന്നത്. മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്തും രണ്ട് ‘തൂവലുകൾ’ ഉണ്ട്.

Story Highlights: fisherman discovering creature looks like baby dragon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here