മന്ത്രി സജി ചെറിയാൻ ഇടപെട്ടു; പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് മണ്ണെണ്ണ പെർമിറ്റ്

പരമ്പരാഗത യാനങ്ങൾക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെർമിറ്റ് അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വിവിധ വകുപ്പുകളുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫെബ്രുവരി 27 ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകൾ ചേർന്ന് നടത്തിയ ഏകദിന പരിശോധനയുടെറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയിൽ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ഏകദിന സംയുക്ത പരിശോധനയിൽ 10889 യാനങ്ങളും 14489 എൻജിനുകളുമാണ് അപേക്ഷ നൽകിയത്. ഇതിൽ 14332 എൻജിനുകൾ പെർമിറ്റിന് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു.
97 എഞ്ചിനുകൾ പരിശോധനയ്ക്ക് എത്തിയില്ല. മണ്ണെണ്ണ പെർമിറ്റിന് യോഗ്യമാണെന്നു കണ്ടെത്തിയ 14332 എഞ്ചിനുകളുടെ ലിസ്റ്റ് അംഗീകരിച്ചു കൊണ്ടാണ് പ്രസ്തുത എഞ്ചിനുകൾക്ക് പെർമിറ്റ് അനുവദിച്ചു ഉത്തരവായത്. മണ്ണെണ്ണ പെര്‍മിറ്റിനായുള്ള പരിശോധന 2015ലാണ് അവസാനമായി നടന്നത്.
Story Highlights: Kerosene permit for fishing for traditional vessels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here