Advertisement

ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി

April 8, 2022
Google News 6 minutes Read
Ketanji Brown Jackson

അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്.

47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് ജാക്‌സണ്‍ സ്ഥാനത്തെത്തുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ ജാക്‌സണ്‍, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.

Story Highlights: Ketanji Brown Jackson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here