Advertisement

ബൂസ്റ്റര്‍ ഡോസ് ഞായറാഴ്ച മുതല്‍; പണം നല്‍കി സ്വീകരിക്കാം

April 8, 2022
Google News 1 minute Read

രാജ്യത്ത് കൊവിഡ് കരുതല്‍ ഡോസ് (മൂന്നാം ഡോസ്/ബൂസ്റ്റര്‍ ഡോസ്) വിതരണം ഞായറാഴ്ച മുതല്‍ ആരംഭിക്കും. സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാകുക. അതുകൊണ്ട് തന്നെ 18 വയസുകഴിഞ്ഞവര്‍ക്ക് പണം നല്‍കി ഡോസ് സ്വീകരിക്കാം.

ആരോഗ്യപ്രവര്‍ത്തകര്‍ ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ് തുടങ്ങിവര്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നേടാം.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ വഴി നടക്കുന്ന ഒന്നും രണ്ടും ഡോസുകളുടെ സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നും അത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബൂസ്റ്റര്‍ ഡോസിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവില്‍ വരും. രണ്ട് ഡോസ് എടുത്തവരാണ് കരുതല്‍ ഡോസിന് അര്‍ഹരായവര്‍. ഇവര്‍ നേരത്തേ തന്നെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരായതിനാലാണ് വീണ്ടും രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. അര്‍ഹരായവര്‍ക്ക് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ അപ്പോയിന്‍മെന്റ് എടുക്കാം.

Story Highlights: Paid Booster Shots For All Adults From Sunday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here