സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ മാത്രം പുറത്താക്കരുത്; കെ വി തോമസിനെ പിന്തുണച്ച് പി ജെ കുര്യന്‍

കെ വി തോമസിന് പിന്തുണയുമായി പി ജെ കുര്യന്‍. കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുത്താല്‍ അതിന്റെ പേരില്‍ മാത്രം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുതെന്ന് പിജെ കുര്യന്‍ പറഞ്ഞു. സിപിഐഎം വേദിയിൽ കോൺഗ്രസ് നിലാപാട് അറിയിക്കാൻ അവസരം ലഭിച്ചാൽ വിനിയോഗിക്കണം. എന്നാൽ നിലപാട് അറിയിക്കുന്നത് അച്ചടക്കം ലംഘിച്ചവരുതെന്ന് പിജെ കുര്യന്‍ പറഞ്ഞു. (pjkuriyan supports kv thomas)
Read Also : വവ്വാൽ വില്ലനോ? പല മൃഗജന്യ രോഗങ്ങള്‍ക്കും വവ്വാൽ ഉറവിടമെന്ന് പഠനം…
അവിടെ പോയി എന്ത് പറയുന്നു എന്നതാണ് കാര്യം, എന്ത് പറഞ്ഞു എന്നത് നോക്കി വേണം നടപടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം വേദിയില്‍ കോണ്‍ഗ്രസ് നിലപാട് അറിയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ഉപയോഗിക്കണം, എന്നാല്‍ അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ ലംഘിക്കരുതെന്നും പിജെ കുര്യന്‍ പറഞ്ഞു.
Story Highlights: pjkuriyan supports kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here